
ആലപ്പുഴ: ഹിന്ദുഐക്യവേദി വേമ്പനാട് കായൽ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഈമാസം 18, 19 തീയതികളിൽ അരൂർ മുതൽ മങ്കൊമ്പ് വരെ കായൽസംരക്ഷണ യാത്ര നടത്തും. 18ന് രാവിലെ 8.30ന് അരൂർ ജംഗ്ഷനിൽ ചേരുന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി ജേക്കബ് തോമസ് സമാപനസന്ദേശം നൽകും. വാർത്താസമ്മേളനത്തിൽ ചെയർമാൻ എസ്. സുബ്രഹ്മണ്യൻ മൂസത്, ജനറൽകൺവീനർ എസ്. ചന്ദ്രശേഖരൻ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |