
ആലപ്പുഴ :നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവൽകരിക്കുന്നതിന് വോട്ട് വണ്ടികളെ ത്തും.
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സജ്ജമാക്കിയ വോട്ട് വണ്ടികളുടെ ഫ്ലാഗ് ഓഫും ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ കളക്ടറേറ്റിൽ ജില്ല കളക്ടർ അലക്സ് വർഗീസ്നിർവഹിച്ചു.
ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷൻ പ്രദേശങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വോട്ടു വണ്ടികൾ എത്തിച്ചേരും. വോട്ടർമാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
