
ഉദിയൻകുളങ്ങര: പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ളിലെ മൈതാനത്തിൽ ദൃശ്യമായ പൊടിച്ചുഴലിക്കാറ്റ് ഒരേസമയം ആശങ്കയും കൗതുകവുമായി. ഇന്നലെ ഉച്ചയ്ക്ക് 12.30നുണ്ടായ ചുഴലിക്കാറ്റ് രണ്ടു മിനിട്ടോളം നീണ്ടു.മണ്ണിലെ പാെടിപടലങ്ങളടക്കം ഉയർന്നുപൊങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഈ മേഖലയിൽ കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് ചുഴലിയുടെ വരവ്. യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരുമടക്കം ആദ്യം ഭീതിയിലായി. കൂടുതൽ പ്രദേശത്ത് വ്യാപിക്കുമോയെന്നായിരുന്ന ആശങ്കയെങ്കിലും രണ്ടു മിനിറ്റിനുശേഷം അവസാനിച്ചു. ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ പൊടിചുഴലി ക്യാമറയിൽ പകർത്തിയത് സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.