കോട്ടയം: സ്പാ സെന്ററുകളുടെ മറവിൽ ആയുർവേദമെന്ന പേരിൽ അനാശാസ്യ സെന്ററുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ (പമ്പ) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. തിരുമ്മു ചികിത്സാലയങ്ങൾ എന്ന പേരിൽ അയോഗ്യരായവർ നടത്തുന്ന സ്ഥാപനങ്ങൾ നിർത്തലാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം മേയർ വി.വി രാജേഷ് സ്വീകരിച്ച നടപടിയെ യോഗം അഭിനന്ദിച്ചു. സംസ്ഥാന കോർഓർഡിനേറ്റർ ഡോ.ഇ.എൻ രാമാനുജന നായർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ടി.സി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.