മോഷണക്കേസ് പ്രതിയെ പിടികൂടാൻ സഹായിച്ച ഓട്ടോഡ്രൈവറെ ആദരിച്ചു
കോട്ടയം: കുപ്രസിദ്ധ മോഷണക്കേസ് പ്രതിയായ യുവതിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനോജിനെ കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചു. എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിൽ സ്‌റ്റേഷനിൽ വച്ച് മനോജിന് മൊമെന്റോ നൽകി. ബുധനാഴ്ച്ച രാവിലെ താഴത്തങ്ങാടി അറുത്തൂട്ടിയിൽ വച്ചാണ് കുപ്രസിദ്ധ മോഷ്‌ടാവ് തമിഴ്‌നാട് തിരുനൽവേലി സ്വദേശി ജ്യോതിയെ മനോജിന്റെ ഇടപെടലിൽ പൊലീസ് പിടികൂടിയത്.
കോട്ടയത്ത് നിന്ന്ബസിലെത്തിയ ജ്യോതി അറുത്തൂട്ടി ഭാഗത്ത് ഇറങ്ങി മനോജിന്റെ ഓട്ടോയിൽ കയറുകയായിരുന്നു. ഓട്ടോ നീങ്ങുന്നതിനിടെ ഇവർ കൈയിലുണ്ടായിരുന്ന പഴ്സ് പിന്നിലേയ്ക്ക് ഇടുന്നത് കണ്ണാടിയിലൂടെ കണ്ട് സംശയം തോന്നിയ മനോജ് സ്റ്റാൻഡിലേയ്ക്ക് വണ്ടി എത്തിച്ചു. തുടർന്ന് സഹഓട്ടോ ഡ്രൈവർമാരെ വിവരം അറിയിച്ചു. ഇവർ ജില്ലാ പൊലീസിന്റെ സ്പൈഡർ പെട്രോളിംഗ് സംഘത്തെയും, പിങ്ക് പൊലീസിനെയും അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ പഴ്‌സുകൾ ഇവരിൽ നിന്ന് കണ്ടെത്തി. പത്തോളം മോഷണക്കേസുകളിൽ പ്രതിയാണ് ജ്യോതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.