ന്യൂഡൽഹി: വ്യോമയാന രംഗത്ത് ഇന്ത്യയുടെ മുഖമായ എയർ ഇന്ത്യയുടെ പേര് വിസ്‌മൃതിയിലേക്ക് നീങ്ങുന്നു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. ഓഹരി വില്‌പന കരാറിൽ 'എയർ ഇന്ത്യ" എന്ന പേര് നിലനിറുത്താനുള്ള നിബന്ധന ഉണ്ടാകില്ല എന്നാണ് സൂചന. ഫലത്തിൽ, എയർ ഇന്ത്യയുടെ ഓഹരികൾ സ്വന്തമാക്കുന്ന കമ്പനിക്ക്, പുതിയ പേര് ഇടാം.
58,000 കോടി രൂപയോളം കടബാദ്ധ്യതയുള്ള എയർ ഇന്ത്യ, 2012ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച രക്ഷാപാക്കേജിന്റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ എയർ ഇന്ത്യയ്ക്കായി ചെലവഴിക്കുന്നത് നിറുത്താനും എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതയാകുന്നത് ഒഴിവാക്കാനുമാണ് ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്രം ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |