ചെങ്ങന്നൂർ: കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും കായിക വകുപ്പ് പ്ലാൻ ഫണ്ടും വിനിയോഗിച്ച് പെണ്ണുക്കര ഗവ.യുപി സ്കൂളിൽ നിർമ്മിച്ച ഹെൽത്തി കിഡ്സ് പ്രീ ഫാബ് സെന്റർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആല പഞ്ചായത്ത് പ്രസിഡന്റ് അനീഷ ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.നിതിൻ ചെറിയാൻ, ഹെൽത്തി കിഡ്സ് പദ്ധതി സ്റ്റേറ്റ് ഹെഡ് ഹരി പ്രഭാകരൻ , പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റീന അനിൽ, വാർഡ് അംഗം സീമ ശ്രീകുമാർ, പ്രധാനാദ്ധ്യാപിക സൂസൻ കെ. ജോർജ്, , പി.ടി.എ പ്രസിഡന്റ് സി.വി ഷാജി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കായിക ക്ഷമത പ്രകടനവും നടന്നു.-
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |