
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ വീട്ടമ്മയുടെ വയറ്റിൽ നിന്ന് കത്രിക കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ആളുകളെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്.ഡി.പി.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.റിയാസ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ നിന്ന് തുടർച്ചയായി ഇത്തരം സംഭവങ്ങളും ചികിത്സാ പിഴവുകളും സംഭവിക്കുന്നത് ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തും.ആരോഗ്യ വകുപ്പും സർക്കാരും ആശുപത്രിയുടെ കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടണം.ഇത്തരം സംഭവങ്ങളിൽ പ്രതികൾ ആകുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |