
കുട്ടനാട് : പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര 26ന് കുട്ടനാട്ടിൽ സ്വീകരണം നല്കാൻ യൂത്ത് കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നിയോജകമണ്ഡലം കൺവെൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. റോഫിൻ ജേക്കബ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ നിബിൻ കെ.തോമസ്, മെർവിൻ ആബക്കാട്, ലിമോൻ അലക്സ് , ജറിൻ പരുത്തിക്കളം,ജിയോ ചേന്നങ്കര, വിൽസൺ ചാക്കോ, ദിബിഷ് കൊട്ടാരത്തിൽ,ജോബിൻ പൂയപ്പള്ളിതുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |