
ആലപ്പുഴ: തീരദേശ ജനതയെ കുടിയൊഴിപ്പിക്കുന്ന അപൂർവ ധാതു ഇടനാഴി പദ്ധതി സംബന്ധിച്ച കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശത്തിനെതിരേയും വൻകിട കപ്പലുകൾക്ക് ലൈസൻസുകൾ നൽകിയതിനെതിരേയും മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) മാർച്ച് ഒന്നിന് വൈകിട്ട് നാലിന് വലിയഴീക്കൽ തീരസംരക്ഷണ ചങ്ങല സൃഷ്ടിക്കും.എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ്, ഡി.പ്രസാദ്, കെ.കാർത്തികേയൻ, കെ. അനിലാൽ,ഡി.ബിജു, ബി.ദിലീപ് കുമാർ,രത്നാകരൻ എന്നിവർ സംസാരിച്ചു.രത്‌നാകരൻ ചെയർമാനായും കെ.അനിലാൽ കൺവീനറായുംസംഘാടക സമിതി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |