SignIn
Kerala Kaumudi Online
Tuesday, 24 February 2026 8.33 AM IST

കുഴൽക്കിണറുകൾ തകരാറിൽ കുടിവെള്ളത്തിനായി നെട്ടോട്ടം

Increase Font Size Decrease Font Size Print Page
water1

ആലപ്പുഴ: ജില്ലയിലെ കുഴൽക്കിണറുകളിൽ ഏതാണ്ട് പകുതിയും തകരാറിലായതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്.

ചെറുതും വലതുമായ ഇരുന്നൂറോളം കുഴൽക്കിണറുകളിൽ 94 എണ്ണവും പ്രവർത്തനക്ഷമമല്ല. തുടർച്ചയായ പമ്പിംഗ് കാരണം കിണറുകളിൽ ചെളിയും ഓരും നിറയുന്നതും മണ്ണും ചെളിയും കയറി മോട്ടോറുകൾ തകരാറിലാകുന്നതുമാണ് മിക്ക കുഴൽക്കിണറുകളിലെയും പ്രശ്നം.

കുടിവെള്ള ക്ഷാമം രൂക്ഷമായ ആലപ്പുഴ നഗരത്തിൽ അരഡസനോളം കുഴൽകിണറുകളും പമ്പ് ഹൗസുകളുമുണ്ടെങ്കിലും ഒന്നുപോലും പ്രവർത്തിക്കുന്നില്ല. കരുമാടിയിൽ നിന്ന് ആവശ്യത്തിന് വെള്ളമെത്തുന്നതിനാൽ ഇവ പ്രവർത്തിപ്പിക്കേണ്ടിവന്നിട്ടില്ലെന്നാണ് വാട്ടർ അതോറിട്ടിയുടെ വിശദീകരണം. പമ്പ് ഹൗസുകളിലെ മോട്ടോറുകൾ പലതും വർഷങ്ങളായി പ്രവർത്തിക്കാതിരുന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്.

വലിയഴീക്കൽ, ദേവികുളങ്ങര,ചേപ്പാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പല്ലന, തോട്ടപ്പള്ളി, പുറക്കാട്, പുന്നപ്ര, ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങൾ , മുഹമ്മ, കഞ്ഞിക്കുഴി, തണ്ണീർമുക്കം, ചേർത്തല, അരൂർ തുടങ്ങി മിക്കപ്രദേശങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ടാങ്കറിൽ വെള്ളമെത്തിക്കുക എന്നതാണ് പിന്നെയുള്ള പോംവഴി. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ വാഹനങ്ങൾ കണ്ടെത്തി ടാങ്കുകളിൽ വെള്ളമെത്തിക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകിയെങ്കിലും ജില്ലയുടെ കിഴക്കൻ മേഖലയിലെ ചില പഞ്ചായത്തുകൾ ഒഴികെ കാര്യമായ ഇടപെടൽ ഇതുവരെ ഉണ്ടായിട്ടുമില്ല.

ജില്ലയിൽ

കുഴൽക്കിണറുകൾ: 200

തകരാറിലായത് : 94

ടാങ്കർവെള്ളം കാത്ത് ജനം

1.ആലപ്പുഴയ്ക്ക് നഗരത്തിന് പുറത്തുള്ള 163 കുഴൽക്കിണറുകളിൽ പകുതിയോളം പ്രവർത്തന രഹിതമാണ്. ഭൂഗർഭ ജല വകുപ്പാണ് കുഴൽ ക്കിണറുകൾ നിർമ്മിച്ചതെങ്കിലും പരിപാലനത്തിൽ വാട്ടർ അതോറിട്ടിയും തദ്ദേശ സ്ഥാപനങ്ങളും കാട്ടിയ അലംഭാവമാണ് കിണറുകളെ നോക്കുകുത്തികളാക്കിയത്

2.വേനൽ കടുത്തതോടെ കിണറുകളിലെ വെള്ളത്തിന്റെ അളവ് പെട്ടെന്ന് കുറഞ്ഞത് പമ്പിംഗിനെ ബാധിച്ചു.തുടർച്ചയായ പമ്പിംഗ് മോട്ടോറുകളെ തകരാറിലാക്കി.ഡസനിലധികം കുഴൽക്കിണറുകൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി.രണ്ട് ഡസനോളം കിണറുകളിലെ വെള്ളം കലങ്ങിയതും ദുർഗന്ധം വമിക്കുന്നതുമാണ്

3. കൃഷ്ണപുരം മുതൽ അരൂർ വരെ പല പഞ്ചായത്തുകളിലെയും കുഴൽക്കിണറുകൾ മാസങ്ങളായി തകരാറിലാണ്. ഇവ നന്നാക്കാനുള്ള ടെൻഡർ ക്ഷണിച്ചെങ്കിലും ചെയ്തജോലികളുടെ പണം കുടിശികയായതിനാൽ പുതിയത് എടുക്കാൻ കരാറുകാർ തയ്യാറല്ല


ജലവിതരണത്തിന് ജി.പി.എസ് നിരീക്ഷണ സംവിധാനമുള്ള വാഹനങ്ങളെത്തിയാൽ അവയ്ക്ക് വെളളം നിറച്ച് നൽകാൻ വാട്ടർ അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കുകളിൽ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്

- വാട്ടർ അതോറിട്ടി അധികൃതർ

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.