
ആലപ്പുഴ: ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള വിമുക്തഭടന്മാർക്ക്, റദ്ദായ രജിസ്‌ട്രേഷനുകൾ തനത് സീനിയോറിറ്റി നിലനിറുത്തിക്കൊണ്ട് പുതുക്കി നൽകുന്നു. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31വരെ രജിസ്‌ട്രേഷൻ റദ്ദായവർക്കാണ് അവസരം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/94 മുതൽ 09/25 വരെ രേഖപ്പെടുത്തിയിട്ടുണ്ടാവണം.ഏപ്രിൽ 30 വരെ അപേക്ഷകൾ സ്വീകരിക്കും.ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടോ,തപാൽ മാർഗമോ ബന്ധപ്പെടാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |