
കുട്ടനാട്: കാർഷിക മേഖലയ്ക്കും പ്രദേശിക സാമ്പത്തിക വികസനത്തിനും ഊന്നൽ നല്കികൊണ്ടുള്ള വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിന് അംഗീകാരം. 31.30 കോടി വരവും 29.87 കോടി ചെലവും 1.43 കോടി രൂപ ബാക്കിയുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബ്ലസ്റ്റൺ തോമസ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ഉദയകുമാർ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഔസേപ്പച്ചൻ വെമ്പാടുംതറ, ജോജോ ആന്റണി, വി.എം ഷൈൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി.പ്രിൻസ്, ആർ.ബിജിൻ ഭദ്രൻ, സിന്ധുസൂരജ്, ലിബിമോൾ വർഗീസ്, ഷീനരാജപ്പൻ, എസ്. രശ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |