കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എം.ജി സര്‍വകലാശാലയില്‍ വനിതകള്‍ക്കായി സ്വയരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടി നടത്തി. പ്രതിസന്ധി ഘട്ടങ്ങളിലും അപകടസാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ പ്രതികരിക്കാന്‍ വനിതകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ.ഡോ.ബിസ്മി ഗോപാലകൃഷ്ണന്‍ പറഞ്ഞു. അസംബ്ലി ഹാളില്‍ നടന്ന പരിപാടിയില്‍ സര്‍വകലാശാലയിലെ വനിതാ ജീവനക്കാരും വിദ്യാര്‍ത്ഥിനികളും പങ്കെടുത്തു.
സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ വനിതാദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടി പ്രശസ്ത എഴുത്തുകാരി എച്ച്മുക്കുട്ടി ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജെസ്മി മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |