SignIn
Kerala Kaumudi Online
Saturday, 25 April 2026 2.37 AM IST

യാഥാർത്ഥ്യമാകുന്നു പുത്തൻ കടൽപ്പാലം

Increase Font Size Decrease Font Size Print Page
ad

ആലപ്പുഴ : ആലപ്പുഴക്കാരുടെ ഗൃഹാതുരസ്മരണകൾ നിറഞ്ഞ, ബീച്ചിലെ പഴയ കടൽപ്പാലത്തിന് പകരം പുതിയ പാലം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡിന്റെ കീഴിൽ, ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് പുതിയ കടൽപ്പാലം നിർമ്മാണം. കരയിൽ നിന്ന് 300മീറ്റർ നീളത്തിലുള്ള പാലം സഞ്ചാരികൾക്ക് കടൽസൗന്ദര്യം ആസ്വദിക്കാൻ ഉതകുന്നതാകും. ഇരിപ്പിടങ്ങൾ, കഫറ്റീരിയ സൗകര്യം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പദ്ധതി. 2018 ആഗസ്റ്റിലാണ് പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്.

ബീച്ചിലെ പഴയകടൽപ്പാലത്തിന് 137 വർഷം പഴക്കമുണ്ട്. നാശോന്മുഖമായ ഇരുമ്പ് കടൽപ്പാലം പഴയകാല വാണിജ്യപൈതൃകം വിളിച്ചോതുന്നതാണ്. 1862ൽ നിർമ്മിച്ച പാലം ചരക്കുനീക്കത്തിനുള്ളതായിരുന്നു. കഴിഞ്ഞ ദിവസം നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയുടെ ക്ലിയറൻസും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സി.ആർ.ഇസഡ് അനുമതിയും ലഭിച്ചിരുന്നു.

കടൽ സൗന്ദര്യം ആസ്വദിക്കാം

 പഴയ പാലത്തിന്റെ തൂണുകൾ സംരക്ഷിക്കും

 പുതിയ പാലത്തിൽ വ്യൂ പോയിന്റുകൾ

 ഭക്ഷണശാലകൾ, സ്റ്റാളുകൾ എന്നിവയും ഉണ്ടാകും

 ഭാവിയിൽ ചെറിയ ഉല്ലാസനൗകകൾക്ക് എത്തിച്ചേരാനുള്ള സംവിധാനം

പുതിയ പാലത്തിന്റെ ചെലവ്

₹19.67 കോടി

നീളം

300 മീ.

വീതി

5.5 മീ.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.