
മാന്നാർ: കുട്ടമ്പേരൂർ സീയോൻപുരം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെന്റ് ഡൈനീഷിസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെയും(എസ്.ഡി.ഒ.എഫ്) മാന്നാർ വ്യൂ ഐ കെയർ ഹോസ്‌പിറ്റലിന്റെയും നേതൃത്വത്തിൽ പാരിഷ് ഹാളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര രോഗ നിർണ്ണയവും നടന്നു. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. എസ്.ഡി.ഒ.എഫ് പ്രസിഡന്റും സിയോൻപുരം പള്ളി വികാരിയുമായ ഫാ.നൈനാൻ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശോഭന സന്തോഷ് സംസാരിച്ചു. കുറഞ്ഞ നിരക്കിൽ കണ്ണടയും മിതമായ നിരക്കിൽ സർജറിയും ലഭ്യമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |