
അമ്പലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ചു, ഒരു മത്സ്യതൊഴിലാളിക്ക് ഗുരുതര പരിക്ക്. തോട്ടപ്പള്ളി ഹാർബറിന് പടിഞ്ഞാറ് 17 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. പുന്നപ്ര സ്വദേശി അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാർ ദീപം വള്ളത്തിന്റെ പിന്നിൽ മാരാരിക്കുളം സ്വദേശി ജോയിയുടെ ഉടമസ്ഥതയിലുള്ള അറക്കൽ വള്ളം ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വള്ളത്തിൽ തലയിടിച്ച് കടലിലേക്ക് വീണ് പുന്നപ്ര കണ്ടത്തിൽ വീട്ടിൽ ബേബിക്ക് (58) ഗുരുതരമായി പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന മത്സ്യതൊഴിലാളികൾ കടലിൽ നിന്ന് ബേബിയെ രക്ഷപ്പെടുത്തുകയായിരുന്നു. കരക്കെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് കേസെടുത്തു. അപകടത്തിൽ ആണ്ടിയാർ വള്ളത്തിന്റെ പിൻഭാഗം തകർന്നു. വള്ളത്തിലെ സോളാർ സിസ്റ്റവും തകർന്നു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ അഖിലാനന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |