
ചേർത്തല: യുവനിരയ്ക്ക് പ്രാമുഖ്യം നൽകി ബി.ഡി.ജെ.എസിന്റെ ചേർത്തലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.തുറവൂർ കുത്തിയതോട് പഞ്ചായത്ത് 15ാം വാർഡിൽ പറയകാട് തറയിൽ വീട്ടിൽ കുത്തിയതോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.ആർ.പൊന്നപ്പന്റെയും അംബികയുടേയും മകനായ അഡ്വ.ടി.പി.അനന്തരാജാണ് ചേർത്തലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി. തുറവൂർ ടി.ഡി.എച്ച്.എസ്.സിലെ പ്ലസ്ടു പഠനത്തിന് ശേഷം ബി.കോം,എം.കോം ബിരുദ–ബിരുദാനന്തര പഠനത്തിന് ശേഷം നിയമ ബിരുദവും നേടി ചേർത്തല കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.ജി.എസ്.ടി, ഇൻകംടാക്സ് കേസുകൾ സ്പെഷ്യലിസിറ്റാണ്.നിലവിൽ ബി.ഡി.വൈ.എസ് ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റാണ് അനന്തരാജ്. ഭാര്യ:അഭിരാമി ചേർത്തല സബ് കോടതിയിലെ ക്ലർക്കാണ്.മകൾ: അൻവിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |