
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മോശമായി പെരുമാറിയെന്ന് പരാതി. അഞ്ചാം വാർഡിൽ ന്യൂമോണിയ ബാധിച്ച് കഴിയുന്ന അമ്പലപ്പുഴ സ്വദേശി വിദ്യാധരന്റെ രക്ത പരിശോധനക്കായി സാമ്പിൾ എടുക്കാൻ താമസിച്ചെന്നാരോപിച്ച് കൂട്ടിരിപ്പുകാരൻ അഖിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജനോട് തട്ടിക്കയറുകയും ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചെന്നും ആരോപിച്ച് സൂപ്രണ്ടിന് പരാതി. തുടർന്ന് ഹൗസ് സർജൻസ് അസോസിയേഷൻ ധർണ നടത്തുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. പരാതി സൂപ്രണ്ട് അമ്പലപ്പുഴ പൊലീസിന് കൈമാറി.പിന്നീട് അഖിലും അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |