SignIn
Kerala Kaumudi Online
Saturday, 25 April 2026 11.04 AM IST

സിവിജിൽ ആപ്പ് സജ്ജം,​ തിര.പരാതികൾ അറിയിക്കാം

Increase Font Size Decrease Font Size Print Page
app

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും സാമ്പത്തിക ദുരുപയോഗവും തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപകല്പന ചെയ്ത 'സിവിജിൽ' മൊബൈൽ ആപ്പ് ജില്ലയിൽ പ്രവർത്തനസജ്ജമായി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഫോട്ടോകളും രണ്ട് മിനിറ്റിൽ കവിയാത്ത വീഡിയോകളും പൊതുജനങ്ങൾക്ക് തത്സമയം പകർത്തി ഈ ആപ്പ് വഴി അധികൃതർക്ക് അയക്കാം. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ വേഗതയേറിയ ഇന്റർനെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള സ്മാർട്ട് ഫോണുകൾ ആവശ്യമാണ്. ജില്ലാ കൺട്രോൾ റൂമിലേക്ക് ആപ്പ് മുഖേന ലഭിക്കുന്ന പരാതികൾ ഉടനടി ബന്ധപ്പെട്ട ഫീൽഡ് യൂണിറ്റുകൾക്ക് കൈമാറി 100 മിനിറ്റിനുള്ളിൽ പരിഹാരം കാണുന്ന വിധത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. പരാതി നൽകുമ്പോൾ ലഭിക്കുന്ന ഐ.ഡി ഉപയോഗിച്ച് പരാതിയുടെ നിലവിലെ സ്ഥിതിയും അറിയാം. പരാതിക്കാരന് പേര് വെളിപ്പെടുത്താതെ തന്നെ പരാതി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: cvigil.eci.gov.in, ecinet.eci.gov.in.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.