
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുന്നതിനുള്ള മെഗാ ക്യാമ്പ് നാളെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.
ഇന്ന് വൈകുന്നേരത്തോടെ ഉദ്യോഗസ്ഥരെ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചുള്ള ഉത്തരവ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഓർഡർ സോഫ്റ്റ്‌വെയർ ലോഗിനുകളിൽ ലഭ്യമാകും.തുടർന്ന് തിങ്കളാഴ്ച രാവിലെ ഈ ഉത്തരവും അതിനോടൊപ്പം ലഭ്യമാകുന്ന ഫോം 12 അപേക്ഷയും പ്രിന്റ് എടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച്, ഇലക്ഷൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസുകളിൽ എത്തിച്ച് പോസ്റ്റൽ ബാലറ്റിനായി അപേക്ഷ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |