
മാവേലിക്കര: വായന സാഹിത്യ ആസ്വാദന സമിതിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണത്തിന്റെ ഭാഗമായി സാഹിത്യ സംഗമവും പുസ്തക ചർച്ചയും നടത്തി. സാഹിത്യ നിരൂപകൻ കരിമ്പിൻപുഴ മുരളി ഉദ്ഘാടനം ചെയ്തു. പ്രൊഫ.വി.രാധാമണി കുഞ്ഞമ്മ അധ്യക്ഷയായി. വിജയകുമാരിയുടെ ഓർമ്മകളുടെ നാട്ടുവഴികൾ, മായാ രാജിന്റെ നിശാശലഭം എന്നീ കൃതികൾ ചർച്ച ചെയ്തു. കണ്ണമംഗലം രഘുനാഥ്, യമുനാ ഹരീഷ്, പ്രൊഫ.വി.ഐ ജോൺസൺ, ഡോ.പ്രദീപ് ഇറവൻകര, സരോജിനിഉണ്ണിത്താൻ, രേഖ.ആർ താങ്കൾ, രവി പാണ്ടനാട്, ഒ.പി കുഞ്ഞുപിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |