
അമ്പലപ്പുഴ : അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടേയും ,അമ്പലപ്പുഴ ദൃഷ്ടി കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽപ്പരം പേർ സേവനം പ്രയോജനപ്പെടുത്തി. നിർധനരായവർക്കും ക്യാമ്പിൽ പങ്കെടുത്തവർക്കും സൗജന്യ തുടർ സേവനം ക്യാമ്പ് വഴി ലഭ്യമാകും. ഉദ്ഘാടനയോഗത്തിൽ ഗ്രന്ഥശാല സീനിയർ സിറ്റിസൺസ് ഫോറം വൈസ് ചെയർമാൻ സനൽകുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ തമ്പി, ജെ.ബാബുലാൽ,ആർ.സ്മിത, ആശാൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |