
ആലപ്പുഴ: ദേശസാൽകൃത ബാങ്കുകളുടേതൊഴികെ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ ആയുധലൈസൻസികളുടെ കൈവശമുള്ള തോക്കുകൾ 26നകം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. മുമ്പാകെ നൽകുകയോ അല്ലെങ്കിൽ അംഗീകൃത ആർമറികളിൽ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരടങ്ങിയ സ്‌ക്രീനിംഗ് കമ്മിറ്റി നിർദേശിച്ചു. ജില്ലയിൽ സ്ഥിര താമസമായിട്ടുള്ള വ്യക്തികൾ ജില്ലയ്ക്ക് പുറത്ത് നിന്നും നേടിയിട്ടുള്ളതും ജില്ലയിലേയ്ക്ക് റി രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ ലൈസൻസുകൾ എത്രയും വേഗം റീ-രജിസ്റ്റർ ചെയ്യണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |