
ആലപ്പുഴ: ഈശോയുടെ രാജകീയമായ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മയിൽ ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ ഓശാനതിരുന്നാൾ ആഘോഷിച്ചു. തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ ഓശാന തിരുന്നാളിന് നൂറ് കണക്കിന് വിശ്വാസികൾ ഒത്തുചേർന്നു. പൂങ്കാവ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നിന്നാരംഭിച്ച ആഘോഷമായ കുരുത്തോല പ്രദക്ഷിണത്തിന് വികാരി ഫാ. സേവ്യർ ചിറമേൽ നേതൃത്വം നൽകി. ദാവീദിൻ സുതന് ഓശാന പാടിക്കൊണ്ട് ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ.സേവ്യർ ചിറമേൽ, ഫാ.ജിബിൻ സേവ്യർ, ഫാ. ബെന്നി തൊപ്പിൽപറമ്പിൽ, ഫാ. ഡിറ്റോ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. ഫാ. ആന്റണി കാച്ചാംകോട് വചനപ്രഘോഷം നടത്തി. ദിവ്യബലിക്ക് ഫാ. ഡിറ്റോ ഫ്രാൻസിസ് മുഖൃകാർമ്മികത്വം വഹിച്ചു.
വൈകുന്നേരം ചെട്ടികാട് കടപ്പുറത്ത് നിന്ന് പൂങ്കാവ് പളളിയിലേക്ക് പരിഹാര പ്രദിക്ഷണവും, തുടർന്ന് ഫാ. ആൽബിൻ ഫ്രാൻസിസ് സമാപന സന്ദേശവും നൽകി. വിശുദ്ധവാര ദിനങ്ങളിൽ കർത്താവിന്റെ അത്ഭുത പീഡാനുഭവ തിരുസ്വരൂപം ചുംബിക്കുന്നതിനും നേർച്ചകഴ്ചകൾ അർപ്പിക്കുന്നതിനും പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് വികാരി ഫാ.സേവ്യർ ചിറമേൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |