
ആലപ്പുഴ: കേരള സ്റ്റേറ്റ് പുരുഷ–വനിത വിഭാഗങ്ങളിലായി നടക്കുന്ന 6-ാമത് കേരള സ്റ്റേറ്റ് ജു-ജിറ്റ്സു ചാമ്പ്യൻഷിപ്പ് 2026 11ന് കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ ഗവൺമെന്റ് കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നടക്കും.കേരള ജു-ജിറ്റ്സു അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാടീമിന്റെ തിരഞ്ഞെടുപ്പിനായി ഏപ്രിൽ 5ന് ഓപ്പൺ സെലക്ഷൻ ട്രയൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9496145753.യുവജനകാര്യ-കായിക മന്ത്രാലയം,ഫിറ്റ് ഇന്ത്യ,ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യ,സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |