
ഹരിപ്പാട്: എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയുടെ ഫ്ളക്സ് ബോർഡുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ നശിപ്പിച്ചതായി പരാതി. ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർഎപ്പിഫാനിയോസിന്റെ ആശിർവാദം ഏറ്റുവാങ്ങുന്ന ചിത്രം ഉൾപ്പെടുത്തിയ ഫ്ളക്സ്സ് ബോർഡ് കളാണ് നശിപ്പിച്ചത്. സ്ഥാനാർത്ഥി സംഭവസ്ഥലത്തെത്തി കാരണം അന്വേഷിച്ചപ്പോൾ ഉദ്യോഗസ്ഥർ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചതായും പരാതിയുണ്ട്. ആരോ ഒരാൾ പരാതി നൽകിയതിനാലാണ് ഫ്ളക്സ് ബോർഡുകൾ മാറ്റാൻ കാരണമെന്നുള്ള വ്യക്തതയില്ലാത്ത മറുപടിയാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ആർ.ഒ നൽകിയതെന്നും ഇതേ സ്ഥലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതായും എൻ.ഡി.എ പ്രവർത്തകർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |