SignIn
Kerala Kaumudi Online
Saturday, 25 April 2026 2.37 AM IST

പാചകവാതക പ്രതിസന്ധി,​ ഹോസ്റ്റലുകൾക്കും പൂട്ട്

Increase Font Size Decrease Font Size Print Page
hosttt

ആലപ്പുഴ: പാചകവാതക ക്ഷാമം കാരണം ഹോട്ടലുകൾക്കും ബേക്കറികൾക്കും പിന്നാലെ ഹോസ്റ്റലുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ.

ഇതോടെ,​ മറ്റ് സംസ്ഥാനങ്ങളിൽ പഠനത്തിന് പോയ വിദ്യാർത്ഥികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലാണ്. കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മൂന്നുനേരവും ഭക്ഷണം പാകം ചെയ്യാനുള്ള സാഹചര്യമില്ലാതായതൊടെ ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് പലരും നാട്ടിലേക്ക് മടങ്ങി. പല കോളേജുകളും രണ്ടാഴ്ചയായി അവധി നൽകിയിരിക്കുകയാണെന്ന് നാട്ടിലെത്തിയ

വിദ്യാർത്ഥികൾ പറയുന്നു. എന്ന് മടങ്ങിപ്പോകാൻ കഴിയുമെന്ന കാര്യത്തിൽ ഇവർക്ക് ഒരു നിശ്ചയവുമില്ല. ആലപ്പുഴ ജില്ലയിലെ പല ഹോസ്റ്റലുകളിലും ഇതേ അവസ്ഥയാണ്.

പാചകവാതക സിലിണ്ട‌ർ ലഭിക്കുമെന്ന പ്രതീക്ഷയിൽ ബുക്ക് ചെയ്ത ഓർഡറുകളെല്ലാം ക്യാൻസൽ ചെയ്യേണ്ട അവസ്ഥയിലാണ് ബേക്കറികൾ. ഇതോടെ ആയിരങ്ങളുടെ വരുമാനനഷ്ടമാണ് ഉണ്ടാവുന്നത്. ഓർഡർ അനുസരിച്ച് ഭക്ഷണം നൽകാൻ കഴിയാത്തത് ത‌ർക്കത്തിനും ഇടയാക്കുന്നുണ്ട്. ജില്ലയിൽ നൂറോളം പ്രൊഡക്ഷൻ യൂണിറ്റുകൾ അടഞ്ഞുകിടക്കുകയാണ്.

അതേസമയം പുതിയ കണക്ഷനെടുക്കാൻ ചെന്നാൽ അതും നടക്കുന്നില്ലെന്ന് ഉടമകൾ പറയുന്നു. സിലിണ്ടർ ക്ഷാമം തുടരുന്നതിനാലാണ് പുതിയ കണക്ഷനുകൾ നൽകാൻ ഏജൻസികൾ മടിക്കുന്നത്. ഇതോടെ ഹോട്ടലുകളും ചെറുകിട ഭക്ഷണശാലകളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന ആശങ്കയിലാണ്.

വിദ്യാർത്ഥികൾ നാട്ടിലേക്ക്

1.വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് അപേക്ഷിക്കാൻ കൺസ്യൂമർ ഐ.ഡി നിർബന്ധമായതോടെ ഹോട്ടൽ ഉടമകൾ വീണ്ടും പ്രതിസന്ധിയിലായി. പൊതുവിതരണ വകുപ്പിന്റെ കേരള സപ്ലൈ ട്രാക്കർ പോർട്ടൽ വഴി അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്

2.കണക്ഷൻ എടുക്കുമ്പോൾ ലഭിക്കുന്ന ഉപഭോക്തൃ നമ്പറാണ് കൺസ്യൂമർ ഐ.ഡി. നിശ്ചിത തുക ഡെപ്പോസിറ്റായി അടയ്ക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ്, ആധാർ അടക്കമുള്ള രേഖകളുടെ പകർപ്പ് നൽകുകയും ചെയ്താലാണ് ഔദ്യോഗിക കണക്ഷൻ ലഭിക്കുന്നത്

3. എന്നാൽ,​ ചില ഏജൻസികൾ സ്ഥാപന ലൈസൻസ് മാത്രം പരിശോധിച്ച് സിലിണ്ടറുകൾ വിതരണം ചെയ്തിരുന്നതായി ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.

4. കേരള സപ്ലൈ ട്രാക്കർ പോർട്ടൽ വഴി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ജില്ലാ സപ്ലൈ ഓഫീസർ അംഗീകരിക്കുന്നതോടെയാണ് സിലിണ്ടർ കിട്ടിത്തുടങ്ങുന്നത്. ഈ ഓൺലൈൻ നടപടിക്രമത്തിൽ കൺസ്യൂമർ ഐ.ഡി നിർബന്ധമാണ്

ക്ലാസ് തത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. എന്ന് തിരികെ പോകണമെന്ന് അറിയില്ല

-ബംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥി

ബേക്കറികളിൽ പ്രതിസന്ധി രൂക്ഷമാണ്. കച്ചവടം നന്നേ കുറഞ്ഞു. ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നത് ബിസിനസിനെ ബാധിക്കുന്നുണ്ട്

-കെ.എം. ജോളിച്ചൻ,​

ജില്ലാ പ്രസിഡന്റ്,​

കേരള ബേക്കേഴ്സ് അസോ.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.