
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിലെ റോഡ് പണി പുനരാരംഭിച്ചു. കഴിഞ്ഞമാസം റോഡ് നിർമ്മാണം ആരംഭിച്ചെങ്കിലും ഒരു ഭാഗം മാത്രം 100 മീറ്ററോളം പൊളിച്ച് മെറ്റൽ ഇട്ട ശേഷം നിർമ്മാണം മുടങ്ങുകയായിരുന്നു. ഈ ഭാഗത്തു കൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. ആഴ്ചകളോളം റോഡു നിർമ്മാണം മുടങ്ങിയതോടെ കുണ്ടും കുഴിയുമായ റോഡിലൂടെ ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങളും രോഗികളും ഏറെ ദുരിതം സഹിച്ചാണ് ആശുത്രിയിൽ എത്തിയിരുന്നത്. എച്ച്.സലാം എം.എൽ.എയുടെ ഫണ്ടിൽ നിന്ന് റോഡിന്റെ പുനർനിർമ്മാണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രവേശന കവാടത്തിൽ നിന്ന് 117 മീറ്റർ നീളത്തിലും 13 മീറ്റർ വിതിയിലും ഇന്റർ ലോക്ക് നിരത്തി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ജോലികൾ
നാല് ദിവസത്തിനപ്പുറം മൂന്നോട്ടുപോയില്ല. നിർത്തി കരാറുകാരൻ പിൻവാങ്ങിയതോടെ ദുരിതം ബാക്കിയായി. ഇക്കാര്യം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് ഈ ഭാഗത്ത് ടൈൽ പാകി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചത്. ജോലികൾ പൂർത്തിയാകുന്നതോടെ ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങളുടെ സഞ്ചാരം സുഗമമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |