
ആലപ്പുഴ: ജാതി വർണ്ണവിവേചനത്തിൽ മനംനൊന്ത് ജീവൻ വെടിഞ്ഞ ആർ.എൽ നിതിൻരാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സാംബവ മഹാസഭ ആവശ്യപ്പെട്ടു.കേരളത്തിലെ കലാലയങ്ങളിൽ ജാതി-വർഗ്ഗ വിവേചനങ്ങളും ചർമ്മ വർണ്ണ പരിഹാസങ്ങളും വർദ്ധിച്ചു വരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് നിതിൻരാജ്. കുറ്റക്കാരെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞ അദ്ധ്യാപകരെ സസ്പെൻഡുചെയ്തിട്ടുണ്ടെങ്കിലും മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിതിൻരാജിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ. ശശി,സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |