SignIn
Kerala Kaumudi Online
Saturday, 25 April 2026 8.55 AM IST

നിർമ്മാണത്തിനിടെ കോളേജ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

Increase Font Size Decrease Font Size Print Page
ihrd

ഹരിപ്പാട്: കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടത്തിന്റെ നിർമ്മാണത്തിനിടെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണു,​ തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് ഒരു ഭാഗം നിലം പൊത്തിയത്. വൈബ്രേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഉറപ്പിക്കുന്നതിനിടെ ബീമിന് സ്ഥാനചലനം സംഭവിക്കുകയും താങ്ങുകൾ തെറ്റി മേൽക്കൂരയുടെ ഭാഗം താഴേക്ക് പതിക്കുകയുമായിരുന്നു. താഴെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇയാളുടെ നെറ്റിക്ക് രണ്ടു തുന്നലുകളുണ്ട്. സംഭവ സമയം പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. നിർമാണത്തിലെ പിഴവാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുന്നുണ്ട്.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.