
ചേർത്തല: കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു കൈനീട്ടവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എഫ്.ബി താലൂക്ക് പ്രസിഡന്റ് കെ.എസ്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.ജി.മനു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ഷഫീർ,കെ.എഫ്.ബി ലോട്ടറി ഫോറം ജോയിന്റ് സെക്രട്ടറി പി.ടി.വർഗീസ്, സുരേഷ്ബാബു, താലൂക്ക് സെക്രട്ടറി പി.എസ്.സിജിൻ, വൈസ് പ്രസിഡന്റ് കെ.എം.രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |