SignIn
Kerala Kaumudi Online
Saturday, 25 April 2026 2.37 AM IST

വിഷു സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ​

Increase Font Size Decrease Font Size Print Page
vishu

ആലപ്പുഴ: സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾക്ക് ഇന്ന് വിഷു. കണി കണ്ടും കൈനീട്ടം വാങ്ങിയും വിഭവസമൃദ്ധമായ സദ്യയുണ്ടും പടക്കം പൊട്ടിച്ചും മലയാളി വിഷു ഇന്ന് ആഘോഷമാക്കും. പൊള്ളുന്ന വെയിൽ വില്ലനായെങ്കിലും മലയാളികൾ വിഷു ആഘോഷത്തിന് കുറവ് വരുത്തിയില്ല. പുതുവസ്ത്രങ്ങൾ ധരിച്ചും കണിയൊരുക്കിയുമാണ് വിഷുവിനെ വരവേറ്റത്. വിഷുത്തലേന്ന് നാടും നഗരവും സദ്യക്ക് വിഭവങ്ങൾ ഒരുക്കാനുള്ള തിരക്കിലായിരുന്നു. നഗരത്തിൽ വ്യാപാരകേന്ദ്രങ്ങളിലും പച്ചക്കറിക്കടകളിലും ഇന്നലെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

എല്ലാം സോൾഡ് ഔട്ട് !

വിഷുവിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഓൺലൈൻ ഡെലിവറി ആപ്പുകളിൽ വാഴയില അടക്കം സ്റ്റോക്ക് തീർന്നു. പ്രായമായവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ഉൾപ്പെടെ ആശ്രയമാണ് വിവിധ ഓൺലൈൻ ഡെലിവറി സൈറ്റുകളും ആപ്പുകളും. ഉച്ചയോടെ തന്നെ ഭൂരിഭാഗം സൈറ്റുകളിലും കണിക്കൊന്നയും വിറ്റുതീർന്നു. ഓർഡർ ചെയ്താൽ 10 മിനിറ്റ് കൊണ്ട് സാധനങ്ങൾ വീട്ടിലെത്തുമെന്നതാണ് ഇത്തരം സൈറ്റുകളുടെ പ്രത്യേകത.

അരിഞ്ഞ് പാകം ചെയ്യാൻ തയ്യാറാക്കിയിട്ടുള്ള അവിയൽ മിക്സ്, സാമ്പാർ മിക്സ്, തൊലികളഞ്ഞ് വൃത്തിയാക്കിയ ഉള്ളി എന്നിവയും ലഭ്യമാണ്. ഫ്രഷ് ആയി ലഭിക്കാൻ പലരും വിഷുവിന് രാവിലെയാണ് ഇവ വാങ്ങുക. നേരത്തെ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുമുണ്ട്.

ഡെലിവറി ആപ്പിലെ വില

വാഴയില (അഞ്ച് ): 35

കണിക്കൊന്ന (25 ഗ്രാം): 39

അവിയൽ കഷ്ണം: 54

സാമ്പാർ കഷ്ണം: 80

ചിരകിയ തേങ്ങ: 85

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.