
ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളജിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മമായ ജാസയുടെ ആഭിമുഖ്യത്തിൽ പൂർവവിദ്യാർത്ഥിനി സംഗമം 25ന് രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ചലച്ചിത്രതാരവും പൂർവവിദ്യാർത്ഥിനിയുമായ ദേവി ചന്ദന ഉദ്ഘാടനം ചെയ്യും. കോളേജ് ഓട്ടോണമസ് ആയതിനുശേഷം ജാസയുടെ ആദ്യപുർവവിദ്യാർത്ഥിനി സംഗമംകൂടിയാണിത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവവിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും ആദരിക്കും. പഠനത്തിന് മികവുപുലർത്തുന്ന വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പും നൽകുമെന്നും ഡോ. എൻ.ആർ. ചിത്ര, സജിത നിസാം, ജൂല ബഷീർ, സംഗീത ജസ്റ്റിൻ, ഡോ. ഷമീന സലിം എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |