
കുട്ടനാട്: കിഴിവായി നല്കുന്ന നെല്ല് ലോറിയിലും വള്ളത്തിലും മറ്റും കയറ്റി മില്ലിലെത്തിക്കുന്നതിനാവശ്യമായ കൂലി ചെലവ് കൂടി കർഷകർ വഹിക്കേണ്ടി വരുന്നത് അന്യായമാണന്നും ഇതിനെതിരെ ഒരു വാക്ക് പോലും സംസാരിക്കാൻ തയ്യാറാകാത്ത കൃഷി വകുപ്പ് നോക്കുകുത്തിയായ് മാറിയെന്നും കർഷകർ. ഇത്തവണ 10ശതമാനം വരെ മില്ലുകൾ കിഴിവ് വാങ്ങി.കൂടാതെ ഈ നെല്ല് മില്ലിലെത്തിക്കുന്നതിന് കൂലിച്ചെലവായി വരുന്ന നല്ലൊരു തുക കൂടി ചെലവായി. ഇത്തവണ കുട്ടനാട്ടിൽ നിന്നുമാത്രം ഈ വകയിൽ കോടിക്കണക്കിന് രൂപയാണ് മില്ലുടമകൾ തട്ടിയെടുത്തത്. ഇനി ഇത് അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |