
കുമരകം: കുമരകം ശ്രീകുമാരമംഗലം സ്‌പോർട്‌സ് ക്ലബിന്റെയും (എസ്.എൻ.എസ്.സി) ബ്രാറ്റ്‌സ് ഫ്യൂച്ചർ ഡിസൈനേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ 15 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സിവിൽ സർവീസ് പരിശീലന ക്യാമ്പ് ആരംഭിച്ചു. മന്ത്രി വി.എൻ വാസവൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ച് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ 166ാം റാങ്ക് നേടിയ എസ്.ദിവ്യയെ ആദരിച്ചു. എസ്.എൻ.എസ്.സി ഹാളിൽ നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് എം.എൻ ഗോപാലൻ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ മഹേഷ് ബാബു സ്വാഗതവും ജി.പ്രവീൺ നന്ദിയും പറഞ്ഞു. ഷെറഫ് പി. ഹംസ, അനിൽകുമാർ കെ.വി, മധു ഡി, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |