മുഹമ്മ: വാരണം കണ്ണങ്കര ചിറയ്ക്കൽ ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിൽ ചുറ്റമ്പല സമർപ്പണത്തോടനുബന്ധിച്ചുള്ള ദ്വജോത്സവം ഇന്ന് മുതൽ മേയ് 1 വരെ നടക്കും. ഇന്ന് വൈകിട്ട് 3ന് വിഗ്രഹ ഘോഷയാത്ര,6.15ന്, ദീപാരാധന, 6.30ന് നടക്കുന്ന സമ്മേളനം സ്വാമി ഗുരു രത്നം ജ്ഞാന സപസ്വി ഉദ്ഘാടനം ചെയ്യും.ദേവസ്വം പ്രസിഡന്റ് എ.പി.ശശിധരൻ പറവൂർ രാജേഷ് തന്ത്രിയെ ആചാരവരണം നടത്തും.7ന് ഭജൻസ്. 22ന് ഉഷസിന് മഹാഗണപതി ഹോമം. 23ന് രാവിലെ നിർമ്മാല്യം ദർശനം. 24ന് വൈകിട്ട് 6ന് മുളയിടൽ. 25ന് വൈകിട്ട് 6.30 ഭഗവതി സേവ. 26ന് രാവിലെ5.30ന് അഭിഷേകം. 27ന് വൈകിട്ട് 5ന് അക്ഷയ നെയ് വിളക്ക്.
28ന് വൈകിട്ട് 3ന് കൊടിക്കയർ ഘോഷയാത്ര. 29ന് രാവിലെ 7.15ന് അഷ്ടബന്ധ ലേപനം, തുടർന്ന് ബ്രഹ്മകലശാഭിഷേകം, ഉപദേവതാ പ്രതിഷ്ഠകൾ, ധ്വജ പ്രതിഷ്ഠ, വൈകിട്ട് 4.30ന് കൊടിക്കൂറ സമർപ്പണം 6.30ന് കൊടിയേറ്റ്, 7ന് തിരുവാതിര, തുടർന്ന് കൊടിയേറ്റ് സദ്യ, 8ന് ഭജൻസ്. 30ന് രാവിലെ 10ന് പാഠകം, വൈകിട്ട് 7ന് തിരുവാതിര,7.30ന് നൃത്താഞ്ജലി. 1ന് വൈകിട്ട് 7ന് നാടൻ പാട്ട് മഹോത്സവം.
ക്ഷേത്ര യോഗം വൈസ് പ്രസിഡന്റ് എ.ആർ. പ്രസാദ്, ജോയിന്റ് സെക്രട്ടറി ശ്യാം ദിനകരൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ പി.എസ്. അനിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |