SignIn
Kerala Kaumudi Online
Saturday, 25 April 2026 2.38 AM IST

തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ സ്വർണധ്വജ പ്രതിഷ്ഠ 23ന്

Increase Font Size Decrease Font Size Print Page

ചേർത്തല: തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ സ്വർണധ്വജ പ്രതിഷ്ഠ 23ന് നടത്തും. വ്യാഴാഴ്ച രാവിലെ 7.33നും 9.36നും മദ്ധ്യേയാണ് ദേവപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും. സ്വർണധ്വജ പ്രതിഷ്ഠയ്ക്കുള്ള ചടങ്ങുകൾ തുടങ്ങിയതായി ദേവസ്വം പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ,രക്ഷാധികാരി ലിജു നമ്പൂതിരിപ്പാട്,മാനേജർ കെ.ആർ.അർജ്ജുൻ, ഭരണസമിതി അംഗം ഡി.സദാശിവൻ നായർ എന്നിവർ പറഞ്ഞു.
ദിവസേന രാവിലെയും വൈകിട്ടും വിശേഷാൽ പൂജകൾ, ഹോമങ്ങൾ, കലശാഭിഷേകങ്ങൾ നടത്തും. 21ന് രാവിലെ പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം,അനുജ്ഞാബലി, വൈകിട്ട് അധിവാസഹോമം, കലശാധിവാസം. 22ന് രാവിലെ സംഹാരതത്വ ഹോമം, സംഹാരതത്വകലശാഭിഷേകം,പകൽ രാക്ഷോഘ്ന ഹോമം,വാസ്തുഹോമം, വാസ്തുബലി,ബിംബശുദ്ധി കലശാഭിഷേകം,വൈകിട്ട് അധിവാസഹോമം, ശാന്തിഹോമം,ശിരസ്തത്വഹോമം,ധ്വജാധിവാസം.
പ്രതിഷ്ഠാദിനമായ 23ന് രാവിലെ വിവിധ വിശേഷാൽ പൂജകൾ തുടർന്ന് രാവിലെ 7ന് ദേവപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും നടത്തും.വിവിധ വിശേഷാൽ പൂജകളും അഭിഷേകങ്ങളുമുണ്ടാകും.ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികനാകും. വ്യാഴാഴ്ച രാവിലെ 11.30ന് ചേരുന്ന ധ്വജപ്രതിഷ്ഠ സമർപ്പണ സമ്മേളനത്തിൽ ധ്വജനിർമാണ ശിൽപ്പികളെ ആദരിക്കും. 24നും 25നും രാവിലെയും വൈകിട്ടും വിശേഷാൽ പൂജകളും ഹോമങ്ങളും അഭിഷേകങ്ങളുമുണ്ടാകും.
26ന് രാവിലെ വിശേഷാൽ പൂജകൾ, ബ്രഹ്മകലശാഭിഷേകം. വൈകിട്ട് 7ന് ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഉത്സവത്തിന് കൊടിയേറ്റും. 7.30ന് സോപാനസംഗീതം,8ന് കൊടിയേറ്റ് സദ്യ, 9ന് ഗാനോത്സവം. 27ന് വൈകിട്ട് 7ന് സംഗീതാർച്ചന, 28ന് രാത്രി 7.30ന് ഭരതനാട്യം, 29ന് വൈകിട്ട് 7ന് നൃത്താർച്ചന, 8.30ന് ഭജൻസ്.30ന് വൈകിട്ട് 7ന് തിരുവാതിരക്കളി, മെയ് ഒന്നിന് വൈകിട്ട് 7ന് സെമി ക്ലാസിക്കൽ ഡാൻസ്, മെയ് രണ്ടിന് പകൽ 12ന് ഉത്സവബലി ദർശനം, വൈകിട്ട് 7ന് ഭജൻസ്, 8.30ന് പള്ളിവേട്ട, മൂന്നിന് രാവിലെ 9ന് ആറാട്ട് വരവ്, കൊടിയിറക്കം.
മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടബന്ധ കലശ ചടങ്ങുകൾ 21ന് തുടങ്ങും. 25വരെ ദിവസേന രാവിലെയും വൈകിട്ടും വിശേഷാൽ പൂജകളും ഹോമങ്ങളും അഭിഷേകങ്ങളുമുണ്ടാകും. 26ന് രാവിലെ 7.30ന് ദേവപ്രതിഷ്ഠ നടത്തും. അഷ്ടബന്ധ ന്യാസം,കംഭേശാഭിഷേകം,നിദ്രാകലശാഭിഷേകം, ജീവകലശാഭിഷേകം,പ്രതിഷ്ഠാബലി എന്നിവയുമുണ്ടാകും. 27നും 28നും വിവിധ ഹോമങ്ങളും അഭിഷേകങ്ങളും നടത്തും. ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനാകും.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.