ആലപ്പുഴ: സംസ്ഥാനത്ത് ജി.എസ്.ടി പോർട്ടലിൽ ഉണ്ടായ സാങ്കേതിക തകരാർ കാരണം മാർച്ച് മാസത്തെ റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് ടാക്സ് കൺസൾട്ടന്റ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വ്യാപാരികളും നികുതി മേഖലയിൽ പ്രവർത്തിക്കുന്നവരും ആശങ്കയിലാണ്. ഇതുമൂലം സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ തടസ്സപ്പെട്ടിരിക്കുകയുമാണ്. തങ്ങളുടെതല്ലാത്ത കാരണത്താൽ അടയ്ക്കാൻ കഴിയാത്ത നികുതിക്ക് പലിശയും പിഴയും അടക്കേണ്ട സ്ഥിതി ഒഴിവാക്കാൻ തീയതി നീട്ടണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |