
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കരുമാടി 13 -ാം നമ്പർ ശാഖയിലെ ഗുരു ക്ഷേത്ര പ്രതിഷ്ഠാവാർഷികം നടത്തി. ശാഖാ പ്രാർത്ഥനാസമിതി, കുടുംബ യൂണിറ്റുകൾ, വനിതാ സംഘം , യൂത്ത്മൂവ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കരുമാടിയിൽ നിന്ന് ഗുരുക്ഷേത്രം വരെ വാദ്യമേളങ്ങളോടെ വർണ്ണാഭമായ ഘോഷയാത്രയും നടന്നു. ശാഖാ പ്രസിഡന്റ് കെ.സുരേന്ദ്രൻ,സെക്രട്ടറി എൻ. മുരളി , ആഘോഷകമ്മിറ്റി പ്രസിഡന്റ് സോമൻ,സെക്രട്ടറി ശ്രീദേവി , ഭാരവാഹികളായ സതീശൻ, വിശ്വനാഥൻ,സുരേഷ്, ബേബി, രാമചന്ദ്രൻ, രമണൻ , തുടങ്ങിയവർ നേതൃത്വം നൽകി. ഭാഗവത പാരായണം ,അഖണ്ഡനാമജപവും സമൂഹപ്രാർത്ഥനയും, ദീപാരാധന, ദീപക്കാഴ്ച, പായസ വിതരണം തുടങ്ങിയവയും നടന്നു. ഇന്ന് അഷ്‌ടദ്രവ്യ മഹാഗണപതിഹോമം , ഗുരുദേവ ഭാഗവത പാരായണം,പൊതുസമ്മേളനം, ഗുരുദേവ ആത്മീയ പ്രഭാഷണം , സമൂഹസദ്യ എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |