
ആലപ്പുഴ: കൊടും വേനലിൽ യാത്രക്കാർക്ക് ആശ്വാസമേകാൻ ഓലപ്പുരയും തണ്ണിമത്തൻ ജ്യൂസുമായി എ.ഐ.വൈ.എഫ്. ജില്ലാക്കാേടതിപ്പാലം പൊളിച്ചു പണിയുന്നതിനാൽ മുഹമ്മ, തണ്ണീർമുക്കം, കോട്ടയം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കോടതിപ്പാലം വരെയാണ് സർവീസ് നടത്തുന്നത്. പാലം നിർമ്മാണത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്തതിനാൽ നട്ടുച്ച വെയിലത്തും റോഡിൽ തന്നെ യാത്രക്കാർ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ബസ് കാത്തുനിൽക്കാൻ ഓലപ്പുര സജ്ജമാക്കിയത്. എസ്.ഡി.വി ഗേൾസ് സ്കൂളിന് മുൻവശത്താണ് ഓലമേഞ്ഞ കാത്തിരിപ്പുകേന്ദ്രവും കയറ്റുപായ വിരിച്ച് കസേരകളും ഒരുക്കിയത്.
ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മണ്ഡലം സെക്രട്ടറി നിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം. കണ്ണൻ, കെ.എസ്. ശ്യാം, നവാസ് ബഷീർ, കെ.എസ്. ഷിബു, ആർ. സച്ചിൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |