
കുട്ടനാട്: എ.സി റോഡിൽ രാമങ്കരി ജംഗ്ക്ഷനിലെ സ്പെയർപാർട്സ് കടക്കാരൻ മുന്നിലെ സർക്കാർ വക സ്ഥലം കൈയേറി സ്വന്തമാക്കാൻ നീക്കം. റോഡ് നവീകരണത്തോടനുബന്ധിച്ച് കോടികൾ മുടക്കി നിർമ്മിച്ച നടപ്പാതയോട് ചേർന്നുള്ള സ്ഥലമാണ് കൈവശപ്പെടുത്താൻ നീക്കം നടക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിൽ ഹോളോബ്രിക്സും സിമന്റും ഉപയോഗിച്ച് ചുറ്റും കെട്ടിയെടുക്കാനുള്ള ജോലികൾ ആരംഭിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. കടമുറി റോഡിലേക്ക് ഇറക്കി കൂടുതൽ വികസിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ നീക്കമെന്നാണ് നാട്ടുകാർ പറയുന്നത്. സർക്കാർ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച നടപ്പാത കൈയേറാനുള്ള നീക്കം കൂടിയാണിത്. അവശേഷിക്കുന്ന ജോലികൾ കൂടി പൂർത്തിയാക്കി സ്ഥലം പൂർണ്ണമായും സ്വന്തമാക്കിക്കഴിഞ്ഞാൽ നടപ്പാതയിലൂടെ പിന്നെ ഒരാൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാകും.
റോഡ് അപകടത്തിന് ഇടയാക്കും
# ആറടി വീതിയിൽ പുതുതായി നടപ്പാത നിർമ്മിച്ചത് റോഡിന്റെ വീതി വല്ലാതെ കുറയാൻ ഇടയാക്കിയിരുന്നു. ഇതോടെ, ചെറുവാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയായി. എന്നു മാത്രമല്ല, അപകടവും പതിവായി
# സ്ഥലം കൈയേറുന്നതോടെ മറ്റു കടകളിലേക്ക് ആളുകൾക്ക് പോകണമെങ്കിൽ റോഡിലിറങ്ങി നടക്കേണ്ടി വരും. ഇത് ഏത് സമയവും ആളുകളുടെ ജീവൻ നഷ്ടപ്പെടാൻ വരെ ഇടയാക്കും
# കാൽ നടയാത്രക്കാർ ഉൾപ്പടെ കൈയേറ്റത്തിനെതിരെ രംഗത്തെത്തിയിട്ടും പൊതുമരമത്ത് വകുപ്പോ, പഞ്ചായത്ത് അധികൃതരോ അന്വേഷിക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |