മുക്കം: മഴക്കാലമെത്തും മുമ്പെ, പകർച്ചവ്യാധികൾ തടയുന്നതിനും പ്രളയസാദ്ധ്യത കുറയ്ക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ഇരുവഞ്ഞിപ്പുഴ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ നഗരസഭ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇരുവഞ്ഞിപ്പുഴ ശുദ്ധീകരിച്ചത്.
നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ്‌കുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, റാഷിദ് കുന്നത്ത്, കെ.പി. ബിന്ദു, ഭവന വിനോദ്, നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, മുക്കത്തെ വിവിധ സന്നദ്ധ സംഘടനകളായ എന്റെമുക്കം,ആശ്രയ, സിവിൽ ഡിഫൻസ് പ്രവർത്തകരും പൊതുജനങ്ങളും ശുചീകരണത്തിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |