SignIn
Kerala Kaumudi Online
Monday, 11 May 2026 1.09 PM IST

താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം

Increase Font Size Decrease Font Size Print Page
library
പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം നഗരസഭ ചെയർമാൻ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അംഗ ഗ്രന്ഥശാലകളിൽ നിന്നുള്ള കൗൺസിലർമാരുടെ സംഗമം നഗരസഭ ചെയർമാൻ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. വായനശാലകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിന് ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം സ്റ്റേറ്റ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം.കെ. രമേഷ്‌കുമാറും ജില്ലാ പദ്ധതി രേഖ, ജില്ലാ സെക്രട്ടറി പി.കെ വിജയനും വരവ് ചെലവ് കണക്ക്, താലൂക്ക് സെക്രട്ടറി കെ. ശിവകുമാറും ബഡ്ജറ്റ് പി.എം കൃഷ്ണപ്രഭയും അവതരിപ്പിച്ചു. വി.വി. ചന്ദ്രശേഖരൻ, വൈ.വി. സുകുമാരൻ, കെ.വി. സുനുകുമാർ, വി.വി. ചന്ദ്രശേഖരൻ സംസാരിച്ചു. വി.പി സുകുമാരൻ സ്വാഗതവും ഡോ. ശ്രീലേഖ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR, LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL