SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

വാർഷികം ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
vvvvv

ഏഴംകുളം : ഏഴംകുളം ശ്രീഭദ്രാ ബാലഗോകുലം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ബാലസാഹിത്യകാരൻ എഴംകുളം മോഹൻകുമാർ നിർവഹിച്ചു. ബാലഗോകുലം കലഞ്ഞൂർ താലൂക്ക് അദ്ധ്യക്ഷൻ ആർ.രാമചന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ ബാല്യം സഫലമാകുവാൻ പഠനത്തോടൊപ്പം സത്യധർമ്മാദികൾ ശീലിച്ചു ദേശീയത എന്തെന്ന് മനസിലാക്കി കലാസംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് വളരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാലഗോകുലം കലഞ്ഞൂർ താലൂക് കാര്യദർശി അഖിൽ മോഹൻ, രക്ഷാധികാരി പ്രിയ രാജേഷ്, ഗോകുലസമിതി അധ്യക്ഷ അമേയ, അദ്വത് അനിൽ, അവന്തിക, ഭഗിനി പ്രമുഖ അഞ്ജന, ഖജാൻജി നിയുക്ത എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL