
തിരുവനന്തപുരം: വെബ്പേജ് ചിത്രങ്ങളെ എച്ച്.ടി.എം.എൽ കോഡാക്കി മാറ്റുന്ന എ.ഐ.സാങ്കേതിക വിദ്യ വികസിപ്പിച്ച മലയാളി വിദ്യാർത്ഥിക്ക് രാജ്യത്തെ ഏറ്റവും വലിയ എ.ഐ.ഹാക്കത്തണിൽ ഒന്നാം സ്ഥാനം. മെറ്റയും സ്കേലർ സ്കൂൾ ഒഫ് ടെക്നോളജിയും ചേർന്ന് സംഘടിപ്പിച്ച ഹാക്കത്തണിലാണ് ഐ.ഐ.ടി ബോംബെയിലെ അവസാന വർഷ എം.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിദ്യാർത്ഥിയും തിരുവനന്തപുരം കവടിയാർ സ്വദേശിയുമായ ആർ.എസ്.അമൽ ജോ (24)വിജയം നേടിയത്. വെബ്സൈറ്റുകളുടെ സ്ക്രീൻഷോട്ടുകൾ നൽകിയാൽ അതുതിരിച്ചറിഞ്ഞ് വെബ്സൈറ്റ് അതുപോലെ പുനർനിർമ്മിക്കുന്ന എ.ഐ.പ്രോജക്ട് അമൽ ഒറ്റയ്ക്ക് തയ്യാറാക്കി അവതരിപ്പിച്ചു. 7ലക്ഷം രൂപയുടെ സമ്മാനത്തിന് പുറമെ മെറ്റയിലേക്കുള്ള ജോലിക്ക് അവസരവും വാഗ്ദാനമുണ്ട്. വെബ്സൈറ്റ് വികസനവും ആപ് പ്രോട്ടോടൈപ്പിങ്ങും വേഗത്തിലാക്കുന്നതാണ് ജോയുടെ 'വിഷൻകോഡർ'എന്ന കണ്ടെത്തൽ. രാജ്യത്താകെ മുക്കാൽ ലക്ഷത്തിലധികം ടീമുകളാണ് ഹാക്കത്തണിൽ പേര് രജിസ്റ്റർ ചെയ്തത്. പല ഘട്ടങ്ങൾ കടന്ന് 15ടീമുകളാണ് ഫൈനലിലെത്തിയത്.
കവടിയാർ ജോ മൗണ്ടിൽ റിട്ട.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ.ജെ.റോബിൻ ജോസിന്റെയും ഹയർസെക്കൻഡറി അദ്ധ്യാപിക ഇ.ആർ.സരോജ മേബലിന്റെയും മകനാണ് അമൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |