SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.52 AM IST

പരിക്കിലും പതറാതെ ക്രുനാൽ മാച്ച് വിന്നർ

Increase Font Size Decrease Font Size Print Page
s

റാ​യ്‌​പൂ​ർ​:​ ​അ​വ​സാ​ന​ ​പ​ന്തു​ ​വ​രെ​ ​ആ​വേ​ശം​ ​നി​റ​‌​ഞ്ഞ​ ​ഐ.​പി.​എ​ൽ​ ​പോ​രാ​ട്ട​ത്തി​ൽ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​നെ​തി​രെ​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്‌​സ് ബംഗളൂരുവിന്റെ​ ​വി​ജ​യ​ശി​ല്പി​യാ​യ​ ​ക്രു​നാ​ൽ​ ​പാ​‍​ണ്ഡ്യ​ ​ബാ​റ്റ് ​ചെ​യ്ത​ത് ​പ​രി​ക്കു​ക​ളോ​ടും​ ​പ​ട​വെ​ട്ടി.​ ​മ​ത്സ​ര​ശേ​ഷം​ ​ക്രു​നാ​ൽ​ ​ത​ന്നെ​ ​ത​ന്റെ​ ​വ​യ​റി​ന്റെ​ ​ഭാ​ഗ​ത്തേ​റ്റ​ ​പ​രി​ക്കി​ന്റെ​ ​പാ​ട് ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​പു​റ​ത്തു​വി​ട്ടു.​ ​ചി​ല​ ​മു​റി​വു​ക​ൾ​ ​ന​മ്മൾന​ട​ത്തി​യ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​മൂ​ല്യം​ ​തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്ന​ ​ക്യാ​പ്ഷ​നോ​ടെ​യാ​ണ് ​ക്രു​നാ​ൽ​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച​ത്.​ ​മ​ത്സ​ര​ത്തി​നി​ടെ​ ​കാ​ലി​ന് ​പ​രി​ക്കേ​റ്റ​ ​താ​ര​ത്തി​ന് ​വി​ക്കറ്റി​നി​ടെ​യി​ലെ​ ​ഓ​ട്ടം​ ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടാ​യി.​ ​വ​യ​റി​നും​ ​പ​ന്ത് ​കൊ​ണ്ട് ​പ​രി​ക്കേ​റ്റു.​ ​എ​ന്നി​ട്ടും​ ​ ​പ​ത​റാ​തെ​ ​പോ​രാ​ടി​യ​ ​ക്രു​നാ​ൽ​ ​​​(46​​​ ​​​പ​​​ന്തി​​​ൽ​​​ 73​​​)​​​അ​​​ർ​​​ദ്ധ​​​ ​​​സെ​​​ഞ്ച്വ​​​റി​​​യു​​​മാ​​​യി​​​ ​​​ആ​​​ർ.​​​സി.​​​ബി​​​യു​​​ടെ​​​ ​​​ചേ​​​സിം​​​ഗ് ​​​സൂ​​​പ്പ​​​റാ​​​ക്കി​.
ആ​​​ർ.​​​സി.​​​ബി​​​ക്ക് ​​​അ​​​വ​​​സാ​​​ന​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 15​​​ ​​​റ​​​ൺ​​​സ് ​​​ജ​യി​ക്കാ​​​ൻ​​​ ​​​വേ​​​ണ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​രാ​​​ജ് ​​​ ​ഭ​​​വ​​​ ​​​എ​​​റി​​​ഞ്ഞ​​​ ​​​ആ​​​ ​​​ഓ​​​വ​​​റി​​​ലെ​​​ ​​​നാ​​​ലാം​​​ ​​​പ​​​ന്തി​​​ൽ​​​ ​​​ഭു​​​വ​​​നേ​​​ശ്വ​​​ർ​​​ ​​​നേ​​​ടി​​​യ​​​ ​​​സി​​​ക്സ് ​​​നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​പ​​​ന്തി​​​ൽ​​​ ​​​ജ​​​യി​​​ക്കാ​​​ൻ​​​ ​​​വേ​​​ണ്ട​​​ ​​​ര​​​ണ്ട് ​​​റ​​​ൺ​​​സ് ​​​റ​​​സി​​​ക് ​​​സ​​​ലാ​​​മും​​​ ​​​(3​​​)​​​​, ​​​ഭു​​​വ​​​നേ​​​ശ്വ​​​റും​​​ ​​​(7​​​)​​​​​​​ ​​​ഓ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു,​ ​തോ​ൽ​വി​യോ​ടെ​ ​മും​ബ​യ് ​പ്ലേ​ഓ​ഫ് ​കാ​ണാ​തെ​ ​പു​റ​ത്താ​യി.​ ​സ്‌​കോ​ർ​:​ ​മും​ബ​യ് 166​/7,​ ​ആ​ർ.​സി.​ബി​ 167​/8.

TAGS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360