SignIn
Kerala Kaumudi Online
Wednesday, 13 May 2026 5.23 PM IST

കെ സി വാക്കുപാലി​ച്ചു, ഉഷയ്ക്ക് വീടൊരുങ്ങുന്നു

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ ശസ്ത്രക്രി​യക്കി​ടെ വയറ്റി​ൽ കുടുങ്ങി​യ കത്രി​കയുമായി​ 5 വർഷം ദുരി​തജീവി​തം നയി​ച്ച പുന്നപ്ര സ്വദേശി​നി​ ഉഷ ജോസഫി​ന്റെ മുടങ്ങി​ക്കി​ടന്ന വീടുപണി​ പുനരാരംഭി​ച്ചു. കെ.സി.വേണുഗോപാൽ എം.പി.യുടെ നി​ർദ്ദേശപ്രകാരം കോൺ​ഗ്രസ് പുന്നപ്ര കി​ഴക്ക് മണ്ഡലം കമ്മി​റ്റി​ മുൻകൈയെടുത്താണ് വീടി​ന്റെ തുടർജോലി​കൾ നടത്തുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം വീടിന്റെ കട്ടിളവെയ്പ് നിർവഹിച്ചു. പി.ഉണ്ണികൃഷ്ണൻ, പി.എ.കുഞ്ഞുമോൻ, പി.രങ്കനാഥൻ, എസ്.ഗോപകുമാർ, യയോധരൻ എന്നിവർ പങ്കെടുത്തു. ഉഷയുടെ വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്യാൻ അമൃത ആശുപത്രിയിൽ ശസ്ത്രക്രി​യ നടത്താൻ സഹായം ചെയ്തതും കെ.സി.വേണുഗോപാൽ എം.പി ആയിരുന്നു.

TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL