
ചെന്നൈ: ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണിയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്.മലയാളിയായ വി.വിഷ്ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വിഷ്ണു കൊച്ചി സ്വദേശിയാണ്.മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായുണ്ട്. മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വിശ്വസ്തനായ ധനകാര്യ സെക്രട്ടറി ഉദയചന്ദ്രനെ മാറ്റി. പകരം എം.എ സിദ്ദിഖിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു.തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിയ ചീഫ് സെക്രട്ടറി എം. മുരുകാനന്ദനെ റവന്യൂ കമ്മിഷണറായി നിയമിച്ചു.ടാസ്മാക് എം.ഡിയെയും മാറ്റി, പകരം കെ.നന്ദകുമാറിനെ നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |