
തിരുവനന്തപുരം: കോട്ടയം റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാന്റ് പത്തോളജിസ്റ്റും മൈക്കോളജിസ്റ്റുമായിരുന്ന ഉള്ളൂർ പ്രശാന്ത് നഗർ കുഴിവേലിൽ വീട്ടിൽ എൽ. തങ്കമ്മ (87) നിര്യാതയായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവാണ്. ഭൗതികശരീരം ഇന്നുരാവിലെ ഒൻപതുമുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തി കവാടത്തിൽ.
കായംകുളം സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ആലുവയിൽ യൂക്കാലിപ്റ്റസ് ഫംഗസ് ഇൻസ്റ്റിറ്റ്യൂട്ടിലും തങ്കമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം അംഗമായിരുന്ന തങ്കമ്മ നടത്തിയ ഉപവാസവും പിണറായി വിജയനെതിരെ നടത്തിയ വാർത്താസമ്മേളനവും ശ്രദ്ധനേടിയിരുന്നു.
ഡോ. ബി. ഇക്ബാലിന്റെ ജ്യേഷ്ഠ സഹോദരൻ പരേതനായ
കെ.ബി. മുഹമ്മദാലിയാണ് ഭർത്താവ്. മകൾ: ഡോ: കെ.എം.ഷീല (പത്തോളജി പ്രൊഫസർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്). മരുമക്കൾ: ഡോ: കരോളിൻ കെ. വർക്കി (നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി), ഡോ. പി.പി.അജയകുമാർ (മുൻ പി.വി.സി, കേരള സർവകലാശാല).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |